ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ. എ.പി. ജെ. അബ്ദുള്‍ കലാം അവര്കളില് നിന്നും ശ്രീ. മാത്തൂര്‍ ഗോവിന്ദന് കുട്ടി കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അവാര്‍ഡ് സ്വീകരിക്കുന്നു.
കഥകളി കലാകാരന് ശ്രീ. മാത്തൂര്‍ ഗോവിന്ദന് കുട്ടിയുടെ സപ്തതി ആഘോഷ പരിപാടികളുടെ ഭാഗമായി 2010 നവംബര്‍ ഒന്‍പതാം തീയതി ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ശ്രീ. ബേബി മാരാര്‍ (വൈക്കം ക്ഷേത്ര കലാപീഠം) അഷ്ടപദി നടത്തി. അഞ്ചു മുപ്പതിന് ശ്രീ. മാത്തൂര്‍ ഗോവിന്ദന് കുട്ടിയെ വാദ്യ മേളങ്ങളോടെ സമ്മേളന മണ്ഡപത്തിലേക്ക് സ്വീകരിച്ചു വന്നു.
ആറുമണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിച്ചു. ശ്രീ. മാടവന അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ശ്രീ. മാടവന ബാലകൃഷ്ണ പിള്ള ആമുഖം നടത്തി. ശ്രീ. തോമസ് ചാഴിക്കാടന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ബഹുമാനപെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരന് നിര്‍വഹിച്ചു. സമ്മേളനത്തില്‍ മുഖ്യ അതിഥിയായി എത്തിയത് ശ്രീ. വൈക്കം വിശ്വന് (LDF കണ്‍വീനര്‍) ആയിരുന്നു. ശ്രീ. വി. എന്‍.വാസവന് (MLA) ഉപഹാര സമര്‍പ്പണവും ശ്രീമതി. മിനി ആന്റണി IAS (ജില്ലാ കലക്ടര്‍) സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു. ശ്രീ. പ്രൊഫ: അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീ. കുടമാളൂര്‍ ശര്‍മ്മ തുടങ്ങിയ എട്ടോളം ആരാധ്യ പ്രമുഖരുടെ ആശിര്‍വാദം ഏറ്റു വാങ്ങിയ ശേഷം ശ്രീ. ഗോവിന്ദന് കുട്ടി മറുപടി പ്രസംഗം നടത്തി. ശ്രീ. ആര്. പ്രമോദ് ചന്ദ്രന് നന്ദി പ്രകടിപ്പിച്ചു.
സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്യുന്നു.
ശ്രീമതി. മാത്തൂര്‍ വിളക്ക് കൊളുത്തുന്നു.
ശ്രീ. മാത്തൂരിന്റെ മറുപടി പ്രസംഗം
രാത്രി ഒന്‍പതു മണിക്കു മാസ്റ്റേഴ്സ്: ശരത്, ദീപക്, അരുണ്‍, അശ്വിന് എന്നീ കലാകാരന്മാര് നാല് കൃഷ്ണ വേഷങ്ങളുടെ പുറപ്പാടോടെ കഥകളി ആരംഭിച്ചു. മേളപ്പദം ഉണ്ടായില്ല. നളചരിതം നാലാം ദിവസം ആയിരുന്നു ആദ്യ കഥ. ശ്രീ. സദനം
കൃഷ്ണന് കുട്ടി ബാഹുകനായും ശ്രീ. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും ശ്രീ.കലാകേന്ദ്രം മുരളീധരന് നമ്പൂതിരി കേശിനിയായും രംഗത്തെത്തി. മൂന്നു കലാകാരന്മാരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
അടുത്ത കഥ ഉത്തരാസ്വയംവരത്തില്‍ ശ്രീ.കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ (ദുര്യോധനന്), ശ്രീ. കലാമണ്ഡലം ഷണ്മുഖന് (ഭാനുമതി), ശ്രീ.കലാനിലയം കരുണാകര കുറുപ്പ് (ദൂതന്, വലലന്), കലാ: ശരത് (കര്ണ്ണന്, വിരാടന്), ശ്രീ.
കലാമണ്ഡലം ബാലകൃഷ്ണന് (ത്രിഗര്ത്തന്) , ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് (ഉത്തരന്), ശ്രീ. ഫാക്ട് മോഹനന് (ബ്രഹന്ദള), ശ്രീ.കലാകേന്ദ്രം മുരളീധരന് നമ്പൂതിരി (സൈരന്ധ്രി) എന്നിങ്ങനെ പ്രധാന കലാകാരന്മാരും അവരുടെ വേഷങ്ങളും. കളി മൊത്തത്തില്‍ വിജയം ആയിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്കുള്ളില്‍ കളി തീര്‍ക്കണം എന്ന് നിര്‍ബ്ബന്ധം ഉണ്ടായതിനാല്‍ ഉത്തരനും ബ്രഹന്ദളയും തമ്മിലുള്ള രംഗം വളരെ വേഗം തീര്‍ക്കേണ്ടി വന്നു .
ശ്രീ. കോട്ടക്കല്‍ പി. ഡി.നമ്പൂതിരി, ശ്രീ. പത്തിയൂര്‍ ശങ്കരന് കുട്ടി, ശ്രീ. കോട്ടക്കല്‍ മധു, ശ്രീ. കലാനിലയം രാജീവന്, ശ്രീ. കലാനിലയം സിനു, ശ്രീ. പരിമണം മധു, ശ്രീ. മംഗലം നാരായണന് നമ്പൂതിരി എന്നിവര്‍ സംഗീതം പകര്‍ന്നു.
ശ്രീ.കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്, ശ്രീ. കോട്ടക്കല്‍ പ്രസാദ്, ശ്രീ. രാജേഷ്, ശ്രീ. പുരുഷോത്തമന്, ശ്രീ. അരുണ്‍ തുടങ്ങിയര്‍ ചെണ്ടയും ശ്രീ. മാര്‍ഗി. നാരായണന് നമ്പൂതിരി, ശ്രീ. കലാമണ്ഡലം അച്യുത വാര്യര്‍, ശ്രീ. കോട്ടക്കല്‍ ഹരി, ശ്രീ. ശശി എന്നിവര്‍ മദ്ദളവും ശ്രീ. പന്തളം ഉണ്ണികൃഷ്ണന് ഇടയ്ക്കയും കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമന്, ശ്രീ.കലാനിലയം സജി എന്നിവരാണ് ചുട്ടി കൈകാര്യം ചെയ്തത്. തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.
സാധാരണ കഥകളി ആസ്വാദകർക്ക് വേണ്ടിയുള്ള ഈ ബ്ലോഗിൽ കഥകളി വിജ്ഞാനമില്ല, സൗന്ദര്യ ശാസ്ത്രവുമില്ല. അരങ്ങിൽ ഞാൻ മനസിലാക്കുന്നതും, അരങ്ങുകളിലും, അരങ്ങിനു വെളിയിലും, അണിയറകളിലും, കഥകളി കലാകാരന്മാർക്കിടയിലും നടന്നിട്ടുള്ള രസികത്തങ്ങൾ, സംഭവങ്ങൾ എന്നിവകൾ പങ്കു വെയ്ക്കാനൊരു ഇടം മാത്രം. ഏതെങ്കിലും കഥകളി കലാകാരന്മാരെയോ, കലാ സ്ഥാപനങ്ങളെയോ, കഥകളിയുമായി ബന്ധപ്പെട്ട മറ്റെന്തിനെയോ അധിക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്യുകയല്ല. അനുഭവമുള്ളതും കേട്ട് അറിവ് ഉള്ളതുമായവ നിങ്ങളിൽ എത്തിക്കുക മാത്രമാണ് എന്റെ ലക്ഷ്യം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ