12- മത് ചെന്നിത്തല ശ്രീ. ചെല്ലപ്പന് പിള്ളയുടെ അനുസ്മരണം 2010 നവംബര്‍ 13 , ശനിയാഴ്ച ചെന്നിത്തല മഹാത്മാ ഗേള്‍സ് സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു. ഉച്ചക്ക് രണ്ടു മണിക്കു അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ സമിതി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണ പരിപാടികള്‍ ആരംഭിച്ചു. രണ്ട് പതിനഞ്ചു മണിക്ക് മലയാളവേദി, ചെന്നിത്തല എന്ന സംഘടന കാവ്യാര്‍ച്ചന നടത്തി.
Sri. Chennithala Chellappan Pillai
വൈകിട്ട് അഞ്ചു മണിക്കു ശ്രീ. ഞാഞ്ഞൂല് ശ്രീ. സുകുമാരന്‍ നായര്‍ ( സമിതി, വൈസ് പ്രസിഡന്റ് ) അവര്‍കളുടെ ഈശ്വര പ്രാര്‍ത്ഥനയോടെ, ശ്രീ. എം. മുരളി (എം. എല്‍. എ, സമിതി രക്ഷാധികാരി ) യുടെ അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം ആരംഭിച്ചു. ഡോ: വി.ആര്.കൃഷ്ണന് നായര്‍ (സമിതി പ്രസിഡന്റ് ) സ്വാഗതം ചെയ്തു. ശ്രീ.എന്‍. വിശ്വനാഥന് നായര്‍ (സമിതി, സെക്രട്ടറി) റിപ്പോര്‍ട്ട് വായിച്ചു. ശ്രീ. കൊടിക്കുന്നില്‍ സുരേഷ് (എം.പി, സമിതിയുടെ മുഖ്യ രക്ഷാധികാരി) സമ്മേളനം ഉത്ഘാടനം ചെയ്തു.
Sri. Thiruvalla Gopikuttan Nair
പ്രസിദ്ധ കഥകളി ഗായകന് ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ക്ക് ശ്രീ. ചെന്നിത്തല ചെല്ലപ്പന് പിള്ള പുരസ്കാരം ബഹുമാന്യ എം.പി അവര്‍കള്‍ സമര്‍പ്പിച്ച് അദ്ദേഹത്തെ ആദരിച്ചു. ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ പിന്നീടു ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവായ സമിതി അംഗം ശ്രീ.മായര നീലമന ഇല്ലം എന്‍.വിഷ്ണു നമ്പൂതിരിയെ ബഹുമാനപ്പെട്ട എം. എല്‍. എ. ശ്രീ. എം. മുരളി സമിതിയുടെ വക പുരസ്കാരം നല്കി ആദരിച്ചു. ശ്രീ. എന്‍.വിഷ്ണു നമ്പൂതിരിയുടെ മറുപടി പ്രസംഗത്തിനു ശേഷം ഡോക്ടര്‍. ശ്രീ. ഏവൂര്‍ മോഹന്‍ദാസ് അവര്‍കള്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന് പിള്ളയെ പറ്റിയുള്ള അനുസ്മരണ പ്രസംഗം നടത്തി. ഡോ: മോഹന്‍ ദാസിനും അദ്ദേഹത്തിന്റെ പിതാവിനും ശ്രീ. ചെന്നിത്തല ചെല്ലപ്പന് പിള്ളയുമായി ഉണ്ടായിരുന്ന സ്നേഹബന്ധം, ഒരിക്കല്‍ എവൂരില്‍ ഒരു കഥകളിക്ക് നിശ്ചയിച്ചിരുന്ന കഥ മാറ്റി ചെന്നിത്തലയുടെ നളചരിതത്തില്‍ ഹംസം കാണണം എന്ന ഒരു താല്‍പ്പര്യം ഉണ്ടായപ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച്, തന്റെ താല്‍പ്പര്യത്തിനു സമ്മതിപ്പിച്ചതും ഹംസവേഷത്തിനു ആവശ്യമായ ചുണ്ടും ചിറകും പിന്നീടു ഡോ: മോഹന്‍ദാസ് ചെന്നിത്തലക്ക് പോയി എടുത്തു കൊണ്ട് വന്ന അനുഭവവും , ചെന്നിത്തല ആശാന് മരിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് തട്ടാരമ്പലം വി. എസ്. എം. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ധിച്ച അനുഭവവും ആണ് ഡോക്ടര്‍ ശ്രീ. ഏവൂര്‍ മോഹന്‍ദാസ് അനുസ്മരിച്ചത്.
തുടര്‍ന്ന് ശ്രീ. അഡ്വക്കേറ്റ്. ആശാരാജ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീമതി. സതീരവീന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ശ്രീ. ഹരികുമാര്‍ (ഗ്രാമ പഞ്ചായത്ത് മെമ്പര്‍), ശ്രീ. ജി.ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പര്‍) എന്നിവര്‍ ചെന്നിത്തലയെ അനുസ്മരിച്ചു. ശ്രീ. വേണാട്ട് ചന്ദ്രശേഖരന് നായര്‍ (സമിതി ട്രെഷറര്‍) കൃതജ്ഞത രേഖപ്പെടുത്തി.
Sri. N. Vishnu Nampoothiri
കൃത്യം ഏഴു മണിക്ക് പ്രഹ്ലാദചരിതം കഥകളി ആരംഭിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് ഹിരണ്യനായും, ശ്രീ.മധു വാരണാസി പ്രഹളാദനായും, ശ്രീ.കലാനിലയം രവീന്ദ്രനാഥപൈ ശുക്രനായും , ശ്രീ. കലാമണ്ഡലം ബാലകൃഷ്ണന് നരസിംഹമായും വേഷമിട്ടു. ശ്രീ. ചിങ്ങോലി ഗോപാലകൃഷ്ണന്, കലാമണ്ഡലം അശ്വിന് എന്നിവര്‍ ശിഷ്യന്മാരായും, കിങ്കരന്മാരായും രംഗത്തെത്തി.
ഹിരണ്യന്: ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്
നരസിംഹം: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണന്
നരസിംഹവും ഹിരണ്യനും
നരസിംഹവും പ്രഹളാദനും
നരസിംഹവും പ്രഹളാദനും
ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍, ശ്രീ. പരിമണം മധു എന്നിവര്‍ സംഗീതവും, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന് ചെണ്ടയും ശ്രീ. ഏവൂര്‍ മധു മദ്ദളവും ചെയ്തു. ശ്രീ. കലാനിലയം സജി (ചുട്ടി), ശ്രീ.ഏവൂര്‍ കേശവന് നായര്‍, ശ്രീ. ഏവൂര്‍ മാധവന് കുട്ടി, ശ്രീ. പന്മന അരുണ്‍ എന്നിവരായിരുന്നു അണിയറ ശില്‍പ്പികള്‍. കലാമണ്ഡലം അശ്വിന് എന്ന ബാല നടന് നരസിംഹ വേഷത്തിനു വേഷത്തിനു പന്തം പിടിക്കുവാനും "സിംഹ കുമുറല്‍ " ശബ്ദം നല്‍കുന്നതിനും കാണിച്ച താല്‍പ്പര്യം വളരെ ശ്രദ്ധേയമായി.
സാധാരണ കഥകളി ആസ്വാദകർക്ക് വേണ്ടിയുള്ള ഈ ബ്ലോഗിൽ കഥകളി വിജ്ഞാനമില്ല, സൗന്ദര്യ ശാസ്ത്രവുമില്ല. അരങ്ങിൽ ഞാൻ മനസിലാക്കുന്നതും, അരങ്ങുകളിലും, അരങ്ങിനു വെളിയിലും, അണിയറകളിലും, കഥകളി കലാകാരന്മാർക്കിടയിലും നടന്നിട്ടുള്ള രസികത്തങ്ങൾ, സംഭവങ്ങൾ എന്നിവകൾ പങ്കു വെയ്ക്കാനൊരു ഇടം മാത്രം. ഏതെങ്കിലും കഥകളി കലാകാരന്മാരെയോ, കലാ സ്ഥാപനങ്ങളെയോ, കഥകളിയുമായി ബന്ധപ്പെട്ട മറ്റെന്തിനെയോ അധിക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്യുകയല്ല. അനുഭവമുള്ളതും കേട്ട് അറിവ് ഉള്ളതുമായവ നിങ്ങളിൽ എത്തിക്കുക മാത്രമാണ് എന്റെ ലക്ഷ്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ