പേജുകള്‍‌

2017, ഡിസംബർ 2, ശനിയാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള അനുസ്മരണം - 2017.


ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 19 - മത്  അനുസ്മരണം  2017 നവംബർ -18  ശനിയാഴ്ച  രാവിലെ ഒൻപതു മണിക്ക് അദ്ദേഹത്തിൻറെ ചിത്രത്തിൽ  സമിതി പ്രസിഡന്റ്  ശ്രീ. ഗോപിമോഹനൻനായർ അവർകൾ   പുഷ്‌പാഞ്‌ജലി അർപ്പിച്ചുകൊണ്ട്  ആരംഭിച്ചു.  പത്തുമണിക്ക് സ്‌കൂൾ കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരവും ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂൾ കുട്ടികൾക്ക് വേണ്ടി കഥകളി കോപ്പു പ്രദർശനവും 2:45  മുതൽ സ്മാരക സമിതിയിൽ അഭ്യസിക്കുന്ന  കുട്ടികളുടെ ക്‌ളാസിക്കൽ ഡാൻസ്, ചെണ്ടമേളം സ്‌കൂൾ കുട്ടികളുടെ വഞ്ചിപ്പാട്ട് തുടങ്ങിയ കലാപരിപാടികളും തുടർന്ന് 4 :15  മുതൽ അനുസ്മരണ സമ്മേളനവും നടന്നു.








സമിതി പ്രസിഡന്റ്  ശ്രീ. ഗോപിമോഹനൻനായർ അവർകളുടെ അദ്ധ്യക്ഷതയിൽ,  ശ്രീ. പ്രസാദ്, ചെന്നിത്തല അവർകളുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം  ആരംഭിച്ചു. സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ. ജി. ഹരികുമാർ അവർകൾ സ്വാഗതം ആശംസിച്ചു. സമിതിയുടെ മുൻകാല സജീവപ്രവർത്തകർ ശ്രീ. ആർ. ഗോപാലകൃഷ്ണൻ  നായർ, ശ്രീ. ഞാഞ്ഞൂർ സുകുമാരൻ നായർ എന്നിവരുടെ സേവനം യോഗത്തിൽ പ്രത്യേകം സ്മരിക്കപ്പെട്ടു.  
2017 ലെ ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ള സ്മാരക പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ട പ്രസിദ്ധ കഥകളി ഗായകൻ ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടി അവർകളെ സമിതിയുടെ  ജോയിൻ സെക്രട്ടറി ശ്രീ. രാഘുനാഥൻ നായർ അവർകൾ പരിചയപ്പെടുത്തി.   അനുസ്മരണ സമ്മേളനം   ശ്രീ. കെ.കെ. രാമചന്ദ്രൻ നായർ (M L A ) അവർകൾ നിലവിളക്കു തെളിച്ചു ഉത്‌ഘാടനം ചെയ്തു. ശ്രീ. ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടി അവർകളെ പൊന്നാടയണിയിച്ചുകൊണ്ട് ശ്രീ. കെ.കെ. രാമചന്ദ്രൻ നായർ (M L A ) അവർകൾ പുരസ്കാരദാനം നിർവഹിച്ചു. വളരെ ചുരുങ്ങിയ വാക്കുകളിൽ, വളരെ ഹൃദ്യമായിരുന്നു     ശ്രീ.  പത്തിയൂർ ശങ്കരൻകുട്ടിയുടെ  മറുപടി പ്രസംഗം. 

ചെന്നിത്തലയിൽ കഥകളി കലാകാരന്മാരായി പ്രവർത്തിച്ചു വന്നിരുന്നവരും ഹൃദയത്തിൽ ഇന്നും കഥകളിയെ സ്നേഹിക്കുകയും ചെയ്യുന്ന  ശ്രീ. ചെന്നിത്തല ഭാസ്കരൻ പിള്ള, ശ്രീ. കുറിയിടത്തു വിഷ്ണുനമ്പൂതിരി, ശ്രീ. ചാലയിൽ ഈശ്വരൻ നമ്പൂതിരി, ശ്രീ. ചെന്നിത്തല ലക്ഷ്മണൻ ആശാരി എന്നിവരെ സമിതി ആഡിറ്റർ. ശ്രീ. എൻ. ശ്രീധരൻ നായർ അവർകൾ പരിചയപ്പെടുത്തുകയും  ശ്രീ. കെ.കെ. രാമചന്ദ്രൻ നായർ (M L A ) അവർകൾ
പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. സ്‌കൂൾ കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരത്തിൽ വിജയികളായുള്ള കുട്ടികൾക്ക് സമ്മാനദാനം പഞ്ചായത്തു പ്രസിഡന്റ് ശ്രീ. ഇ. എൻ. നാരായണൻ അവർകൾ നിർവഹിച്ചു.   ഗ്രാമ പഞ്ചായത്തു അംഗങ്ങൾ ശ്രീമതി. രമാദേവി അവർകളും, ശ്രീമതി. സുമാവിശ്വാസ് അവർകളും ആശംസകൾ അറിയിച്ചു. സമിതി ട്രഷറർ ശ്രീ. വേണാട് ചന്ദ്രശേഖരൻ നായർ അവർകൾ കൃതജ്ഞത രേഖപ്പെടുത്തി. അനുസ്മരണ സമ്മേളനത്തിന് ശേഷം  ചെന്നിത്തല ശ്രീ. രാമൻ, ശ്രീ. ശങ്കരൻ എന്നിവരുടെ തായമ്പകയും തുടർന്ന് പ്രശസ്ത കഥകളി കലാകാരന്മാർ ബകവധം കഥകളിയും അവതരിപ്പിച്ചു.
  





























കഥകളിയിൽ ധർമ്മപുത്രരായി ശ്രീ. കലാമണ്ഡലം അരുൺ, ഖനകനായി ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ, കുന്തീദേവിയായി ശ്രീ. മധു,വാരാണാസിയും, ഭീമസേനനായി ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും ബ്രാഹ്മണനായി ശ്രീ. വിവേക് കല്ലമ്പള്ളിലും ബകനായി ശ്രീ. കലാമണ്ഡലം ഹരി. ആർ. നായരും മിഴിവുറ്റ പ്രകടനം കാഴ്ചവെച്ചു. ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. പരിമണം മധു എന്നിവർ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, കലാഭാരതി മുരളി എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു കളി വിജയത്തിലെത്തിച്ചു. ശ്രീ. ഏവൂർ അജികുമാർ, ശ്രീ. ഏവൂർ ഗോപീകൃഷ്ണൻ എന്നിവർ കഥകളി ചുട്ടി കൈകാര്യം ചെയ്തു. സർ.  ശ്രീകൃഷ്ണവനമാല കഥകളിയോഗത്തിന്റെ കോപ്പുകളും ഏവൂർ. മാധവൻ കുട്ടി, ശ്രീ. പള്ളിപ്പുറം കണ്ണൻ, ശ്രീ. ഏവൂർ അനു എന്നിവർ അണിയറ ശില്പികളായും  പ്രവർത്തിച്ചു.



കഥകളി കലാകാരൻ എന്ന നിലയിലും ഗുരുനാഥൻ എന്നനിലയിലും അംഗീകാരം നേടിയ ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്‌ അവർകളെ സമിതി പ്രസിഡന്റ്  പൊന്നാടയണിയിച്ചു ആദരിച്ചു.