കഥകളി ആചാര്യൻ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15- മത് അനുസ്മരണ പരിപാടികൾ 2013, നവംബർ 24-ന് ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ അവതരിപ്പിക്കുകയുണ്ടായി. രാവിലെ കൃത്യം ഒൻപതു മണിക്ക് ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക സമിതിയിലുള്ള ആചാര്യന്റെ ചിത്രത്തിനു മുൻപിൽ സമതി പ്രസിഡന്റ് ശ്രീ. ഞാഞ്ഞൂർ സുകുമാരൻ നായർ, ചെന്നിത്തല, തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ജി. ഹരികുമാർ, ആചാര്യന്റെ കുടുംബാംഗങ്ങൾ മുതലായവർ പുഷ്പാർച്ചന നടത്തി. 11: 30 മണിക്ക് മഹാത്മാ ഗേൾസ് ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് മലയാള കലാവേദിയുടെ നേതൃത്വത്തിൽ കാവ്യാർച്ചന നടത്തി. കഥകളിപ്പദം, വഞ്ചിപ്പാട്ട് എന്നിവയാണ് പ്രധാനമായി കാവ്യാർച്ചയിൽ ഉൾപ്പെടുത്തിയിരുന്നത്.
വൈകിട്ട് മൂന്നുമുപ്പതിന് ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് സഹമന്ത്രി ശ്രീ. കൊടിക്കുന്നിൽ സുരേഷ് അവർകളെ മഹാത്മാ ഗേൾസ് ഹൈസ്കൂളിന്റെ മുൻപിൽ നിന്നും ബാലികമാരുടെ താലപ്പൊലി, അലക്കിട്ട കുടകൾ, ചെണ്ടമേളം, കുഴൽവാദ്യം എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സമതിയിൽ എത്തിച്ചു. അദ്ദേഹത്തിൻറെ ഫണ്ടുകൊണ്ട് നിർമ്മിച്ച സമിതി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയുടെ ഉത്ഘാടനകർമ്മം അദ്ദേഹം സസന്തോഷം നിർവഹിച്ചു. തുടർന്ന് സ്കൂൾ ആഡിറ്റോറിയത്തിൽ എത്തി ഈശ്വര പ്രാർത്ഥനയും തുടർന്ന് അനുസ്മരണ സമ്മേളനവും ആരംഭിച്ചു. ശ്രീ. ഞാഞ്ഞൂർ സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച അനുസ്മരണ സമ്മേളനത്തിൽ സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ. ചെന്നിത്തല ആർ. ഗോപാലകൃഷ്ണൻ നായർ സ്വാഗതം ആശംസിച്ചു. 2013- ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക പുരസ്കാരം നേടാനെത്തിയ പ്രസിദ്ധ കഥകളി നടൻ ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകളെ സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ. കെ. രഘുനാഥ് സദസ്സിന് പരിചയപ്പെടുത്തി. ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകൾ ബഹു: മന്ത്രി ശ്രീ. കൊടിക്കുന്നിൽ സുരേഷ് അവർകളിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് സദസ്സിനും സംഘാടകർക്കും നന്ദി പ്രകാശിപ്പിക്കുകയും അനുസ്മരണ പ്രസംഗവും ചെയ്തു.
സമിതിയിൽ അഭ്യസിച്ച കുട്ടികളുടെ ചെണ്ടമേളം
ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകളുടെ അനുസ്മരണ പ്രസംഗം കഴിഞ്ഞ് ശ്രീമതി. കവിതാ സജീവ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മാവേലിക്കര), ശ്രീമതി ഷീജാ അനിൽ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ചെന്നിത്തല- തൃപ്പെരുന്തുറ), ശ്രീ. ജി. ഹരികുമാർ (ചെന്നിത്തല, തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് മെമ്പർ), ശ്രീ. ജി. ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. അയ്യപ്പൻ നായർ (സമിതി ജോയിൻ സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് സമതിയിൽ അഭ്യസിച്ച വിദ്യാർത്ഥിനികളുടെ ഡാൻസ് അവതരിപ്പിച്ചു.
ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകൾക്ക് ബഹു. മന്ത്രി കൊടിക്കുന്നിൽ
സുരേഷ് അവർകൾ പുരസ്കാരം നല്കി ആദരിക്കുന്നു.
വൈകിട്ട് ആറു മുപ്പതിന് നളചരിതം ഒന്നാം ഭാഗം അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് (നളൻ), ശ്രീ. ചന്ദ്രമന നാരായണൻ നമ്പൂതിരി (നാരദൻ), അഡ്വ: ശ്രീ. മോഴൂർ രാജേന്ദ്ര ഗോപിനാഥ് (ഹംസം), ശ്രീ. കലാനിലയം രവീന്ദ്രനാഥപൈ (ദമയന്തി), കലാമണ്ഡലം അരുണ്‍ (സഖി) എന്നിവർ വേഷമിട്ടു. ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി മുരളി ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ മദ്ദളവും കൈകാര്യം ചെയ്തു. എല്ലാ കലാകാരന്മാരും മികച്ച പ്രകടനം കാഴ്ച വെച്ചു.
ശ്രീ. ഏവൂർ അജികുമാർ ചുട്ടിയും ശ്രീ. പന്മന അരുണിന്റെ നേതൃത്വത്തിൽ അണിയറ പ്രവർത്തനവും കളിയുടെ വിജയത്തിന് പങ്കു വഹിച്ചു. ഏവൂർ ശ്രീകൃഷ്ണവനമാലയുടെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.
നളൻ (കലാമണ്ഡലം കൃഷ്ണപ്രസാദ്)
നളനും നാരദനും
നളൻ
ഹംസം (അഡ്വ: മോഴൂർ രാജേന്ദ്രഗോപിനാഥ് )
ദമയന്തി (കലാനിലയം രവീന്ദ്രനാഥപൈ)
ഹംസവും ദമയന്തിയും
മാവേലിക്കരയിൽ പ്രസിദ്ധ കലാകാരന്മാർ പങ്കെടുത്ത കർണ്ണശപഥം കഥകളി നടന്നു കൊണ്ടിരുന്ന സന്ദർഭത്തിലും മാവേലിക്കര, ചുനക്കര എന്നിവിടങ്ങളിലെ കഥകളി ആസ്വാദകരുടേയും facebook സുഹൃത്തുക്കളുടെയും സാന്നിധ്യം ചെന്നിത്തലയിൽ പ്രകടമായത് നന്ദിപൂർവ്വം സ്മരിച്ചു കൊള്ളുന്നു.
(അനുസ്മരണ സമ്മേളനം, അവാർഡ് ദാനം, കഥകളി തുടങ്ങിയവയുടെ ഫോട്ടോകൾ ചില സാങ്കേതിക കാരണങ്ങളാൽ ലഭ്യമായിട്ടില്ല. ലഭ്യമായാൽ ഉടൻ upload ചെയ്യുന്നതാണ്)
ഹംസവും ദമയന്തിയും
മാവേലിക്കരയിൽ പ്രസിദ്ധ കലാകാരന്മാർ പങ്കെടുത്ത കർണ്ണശപഥം കഥകളി നടന്നു കൊണ്ടിരുന്ന സന്ദർഭത്തിലും മാവേലിക്കര, ചുനക്കര എന്നിവിടങ്ങളിലെ കഥകളി ആസ്വാദകരുടേയും facebook സുഹൃത്തുക്കളുടെയും സാന്നിധ്യം ചെന്നിത്തലയിൽ പ്രകടമായത് നന്ദിപൂർവ്വം സ്മരിച്ചു കൊള്ളുന്നു.
(അനുസ്മരണ സമ്മേളനം, അവാർഡ് ദാനം, കഥകളി തുടങ്ങിയവയുടെ ഫോട്ടോകൾ ചില സാങ്കേതിക കാരണങ്ങളാൽ ലഭ്യമായിട്ടില്ല. ലഭ്യമായാൽ ഉടൻ upload ചെയ്യുന്നതാണ്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ