പേജുകള്‍‌

2010, മാർച്ച് 13, ശനിയാഴ്‌ച

കഥകളി അരങ്ങിൽ ഒരു രസികത്തം

രാവണനെ ഭയന്ന് ഓടിയ ബാലൻ (അരങ്ങിലെ രസികത്തങ്ങൾ) ആലപ്പുഴ ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ കടലിനും കായലിനും ഇടയ്ക്കള്ള പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിൽ പണ്ട് കഥകളി പതിവായി നടന്നിരുന്നു. അത്തരം ഒരു പ്രദേശത്തെ ക്ഷേത്രക്കളി. ആദ്യ കഥ രാവണവിജയമാണ്. ചെങ്ങന്നൂർ ആശാന്റെ രാവണൻ. തിരക്കിനോട്ടം കഴിഞ്ഞപ്പോൾ മുതൽ കഥകളി കാണാൻ ഇരിക്കുന്ന ആസ്വാദകരുടെ ഇടയിൽ കൂടി ഓടുകയും ചാടുകയും ചെയ്യുന്ന ഒരു...രാവണനെഭയന്ന് ഓടിയ ബാലൻ.

ആലപ്പുഴ ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ കടലിനും കായലിനും ഇടയ്ക്കള്ള പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിൽ പണ്ട് കഥകളി പതിവായി നടന്നിരുന്നു. അത്തരം ഒരു പ്രദേശത്തെ ക്ഷേത്രക്കളി. ആദ്യ കഥ രാവണവിജയമാണ്. 

                                 ഗുരു. ചെങ്ങന്നൂർ(രാവണൻ) ശ്രീ. കുടമാളൂർ (രംഭ)                    

ചെങ്ങന്നൂർ ആശാന്റെ രാവണൻ. തിരക്കിനോട്ടം കഴിഞ്ഞപ്പോൾ മുതൽ കഥകളി കാണാൻ ഇരിക്കുന്ന ആസ്വാദകരുടെ ഇടയിൽ കൂടി ഓടുകയും ചാടുകയും ചെയ്യുന്ന ഒരു ബാലനെ ആശാൻ ശ്രദ്ധിച്ചു. ആസ്വാദകർക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടായിട്ടും കൂടി ആരും തന്നെ ബാലനെ ശാസിക്കാനോ ശിക്ഷിക്കാനോ എന്തു കൊണ്ടോ തയ്യാറായില്ല. ദൂതന്റെ രംഗം കഴിഞ്ഞു. വൈശ്രവണനോട് യുദ്ധം ചെയ്യാനായി പടയൊരുക്കി രാവണൻ പുറപ്പെട്ടു. സൂര്യൻ അസ്തമിച്ചപ്പോൾ ഇന്നിനി യാത്ര തുടരേണ്ടെന്നും കൂടാരം അടിച്ച് വിശ്രമിക്കാനും രാവണൻ ആജ്ഞാപിച്ചു. രാവണന്റെ കൂടാര സമീപത്തുകൂടി കടന്നു പോയ രംഭയെ രാവണൻ തടഞ്ഞു നിർത്തി. തന്റെ ഇംഗിതം അറിയിച്ചു. രംഭ മറുപടിപ്പദം ആടിക്കൊണ്ടിരുന്നപ്പോൾ ആസ്വാദകരുടെ ഇടയിൽ കൂടി ഓടുകയും ചാടുകയും ചെയ്തിരുന്ന ബാലൻ സ്റ്റേജിനു മുന്നിലെത്തി. കുസൃതിക്കാരനായ ബാലനെ ഓടിക്കാൻ പറ്റിയ ഈ അവസരം ഒട്ടും പാഴാക്കരുതെന്ന് കരുതിയ ആശാന്റെ രാവണൻ പെട്ടെന്ന് വിശ്രമിക്കാതെ നിൽക്കുന്ന ഒരു ഭടനെ ഭാവനയിൽ കണ്ടു. ഭടനെ നോക്കി ഒരു അലർച്ച. അലർച്ച കേട്ടപ്പോൾ കുസൃതി നിർത്തി ബാലനും അരങ്ങത്തേക്കു ശ്രദ്ധിച്ചു. രാവണൻ ഭടനോടെന്നപോലെ ബാലന്റെ നേരെ വാൾ ഓങ്ങിക്കൊണ്ട് മുൻപോട്ടു നീങ്ങി പോയ് ഉറങ്ങിക്കൊൾഎന്നു മുദ്രയും കാട്ടി. വാളും ഓങ്ങിക്കൊണ്ട് തന്റെ നേർക്കു വന്ന കഥകളി വേഷക്കാരനെ കണ്ടപ്പോൾ ബാലൻ ശരിക്കും ഭയന്നു. തന്നെ വല്ലതും ചെയ്യുമോ എന്നു ഭയത്താൽ ബാലൻ എന്റുമ്മാഎന്ന് ശബ്ദമുണ്ടാക്കി കൊണട് കളിയരങ്ങിനു മുൻപിൽ നിന്നും ഒന്നു തിരിഞ്ഞു പോലും നോക്കാതെ ഓടിമറഞ്ഞു. പിന്നീട് ആ ബാലൻ കളി തീരുന്നതു വരെ തിരികെ വന്നില്ല. ആസ്വാദകർ ഒരു ദീർഘനിശ്വാസം വിട്ട് കഥകളി ആസ്വദിക്കയും ചെയ്തു.

18 അഭിപ്രായങ്ങൾ:

  1. ചേട്ടാ, ഈ ബ്ലോഗ്ഗിന്റെ ദീര്‍ഘായുസ്സിനായി എല്ലാ നേര്‍ച്ചകളും നേരുന്നു ! :-)

    ഇളകിയാട്ടം എന്ന പേരും കലക്കി ! അത് മലയാളത്തില്‍ ഭംഗിയായി വെക്കൂ. 1-2 നല്ല ഫോട്ടോകളും side-ല്‍ ഘടിപ്പിക്കൂ.

    മറുപടിഇല്ലാതാക്കൂ
  2. Very good, and all the best, looking forward to your all posts. Very intersting, and nice to read..

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു. ഇത് സംഭവിക്കുന്നത് തന്നെയാണ്. തുടര്‍ന്നും എഴുതൂ..!

    മറുപടിഇല്ലാതാക്കൂ
  4. അഭിപ്രായം രേഖപ്പടുത്തിയ എന്റെ ആത്മ മിത്രങ്ങൾക്കു നന്ദി. ആശാനിൽ നിന്നും നേരിട്ടു മനസിലാക്കാൻ സാധിച്ച കഥയാണ്.

    മറുപടിഇല്ലാതാക്കൂ
  5. ഇളകിയാട്ടം തുടരൂ....ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  6. ശ്രീ അംബുജാക്ഷൻ നായർ,
    നല്ല ബ്ലോഗ്. ഏല്ലാ ആശ്മ്ശ്കളും നേരുന്നു.
    ഇനിയും വിജ്ഞാനപ്രദമയ വിഷയങ്ങൾ പ്രദീക്ഷിയ്ക്കുന്നു. ധരളം അനുഭവങ്ങളുള്ള ആളാണല്ലോ.
    മാധവൻ കുട്ടി

    മറുപടിഇല്ലാതാക്കൂ
  7. അമ്പുജാക്ഷന്‍ ചേട്ടന്റെ ‘ഇളകിയാട്ട’ത്തിന്‍ ആശംസകള്‍ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  8. ബഹുമാന്യനായ Dr. T. S. Madhavankutty സാർ അവർകൾ, പ്രിയസുഹൃത്തുക്കൾ മണി,, Vellinezhi Anand,
    അഭിപ്രായങ്ങൾക്കു നന്ദി. വളരെ ചെറുപ്പം മുതൽ കഥകളി അരങ്ങുകൾ, കഥകളി കലാകാരന്മാരുമായും ബന്ധമുള്ളതു ശരിയാണ്. കൃഷ്ണൻ നായരാശാന്റെയും, കുടമാളൂരിന്റെയും ബാഗും കുറച്ച് ചുമ്മിയിട്ടുണ്ട്. 1981 ൽ ചെന്നൈയിൽ ഉദ്യോഗസ്ഥനാകുന്ന കാലയളവു വരെ ദക്ഷിണ കേരളത്തിലെ എല്ലാ കഥകളി കലാകാരന്മാരുമായും രാമൻകുട്ടി ആശാൻ, പൊതുവാളാശാൻ, ഗോപി ആശാൻ, ശിവരാമേട്ടൻ, എമ്പ്രാന്തിരി, ഹരിദാസ്, കേശവേട്ടൻ എന്നിവരുമായും നല്ല സൗഹൃദം ഉണ്ടായിരുന്നു. ധാരാളം കഥകൾ സ്മരണയിലുണ്ട്. യാഹൂ കഥകളി ഗ്രൂപ്പിൽ ഞാൻ സമർപ്പിച്ചിരുന്ന ചില കഥകളും ഈ ബ്ളോഗിൽ ഉൾപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു. ആവർത്തന വിരസത തോന്നരുതേ എന്ന് അപേക്ഷ.

    മറുപടിഇല്ലാതാക്കൂ
  9. It has been a great attempt worth appreciating. Try to reach out this blog to as many ardent lovers of Kadhakali as possible. My best wishes
    Gopan

    മറുപടിഇല്ലാതാക്കൂ
  10. ആശംസകള്‍! എല്ലാ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  11. Ambujakshan Chettan. All the best wishes. Nikhil paranjathu pole kurachu photos ittu blog akarshaneeyamakku.

    മറുപടിഇല്ലാതാക്കൂ
  12. ആശംസകള്‍! എല്ലാ ഭാവുകങ്ങളും നേരുന്നു, Madhukumar, Kotheril Madhubhavan

    മറുപടിഇല്ലാതാക്കൂ
  13. ഹൊ..എനിക്കു വയ്യ... ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും....

    മറുപടിഇല്ലാതാക്കൂ
  14. മി.പരദൂഷണൻ,
    “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം”.
    എന്തുകൊണ്ടും അനുയോജ്യമായ കമന്റ്.
    രാക്ഷസ രാജാവായ രാവണന് ചന്ദ്രന്റെ ഗതി പോലും നിയന്ത്രിക്കാൻ കഴിവുണ്ട് എന്ന് രാവണ നടൻ അരങ്ങിൽ ആടി കാട്ടാറുണ്ട്. രംഭയുമായി സല്ലപിക്കുന്നതിന് മുൻപ് ചന്ദ്രന്റെ ഗതിയെ നിർത്തുകയും സല്ലാപം കഴിഞ്ഞ് ഗതി തുടരാൻ ചന്ദ്രനെ അനുവദിക്കുന്നതായി കഥകളിയിൽ കാണാമല്ലോ. അത്രയും കഴിവുള്ള രാവണന്റെ പട തമ്പടിച്ചിരിക്കുമ്പോൾ ഭടന്മാരിൽ ഒരുവൻ ഒരു കൂസലില്ലാതെ അലഞ്ഞു നടക്കുകയോ?
    രാവണവിജയം കഥകളിയിൽ രാവണനായി രംഗത്തെത്തുന്ന പല കലാകാരന്മാരും ഇങ്ങിനെ ഒരു ഭടനെ ഭാവനയിൽ കണ്ട് താക്കീത് നൽകാറുണ്ട്. എന്റെ കഥയിലെ രാവണന്റെ ഈ പ്രയോഗത്തിന് ആസ്പ്പദമായ ഒരു സന്ദർഭം ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സാധാരണ കഥകളി ആസ്വാദകനായ എനിക്ക് പല രാവണ നടന്മാരും ഒരു ഭടനെ ഭാവനയിൽ കണ്ട് ഇങ്ങിനെ താക്കീത് നൽകുന്നതിന്റെ യുക്തി എന്താണെന്ന് അറിയുവാൻ താൽപ്പര്യമുണ്ട്. അതു താങ്കളിൽ നിന്നും ലഭിക്കണം എന്നാണ് ആഗ്രഹം.

    മറുപടിഇല്ലാതാക്കൂ
  15. യുക്തിയും യുക്തിയില്ലായ്മയും ഒന്നും നമ്മൾക്കറിയില്ല സാറെ...ഞാൻ ആ ചെക്കന്റെ കാര്യാ പറഞ്ഞെ...രാവണവിജയം ഞാൻ കണ്ടിട്ടു തന്നെയുണ്ടൊ എന്നു സംശയമാണു...അപ്പൊ ശരി...

    മറുപടിഇല്ലാതാക്കൂ
  16. valarae nannavunnundu chetta...ell aashamsakalum nerunnu..waiting for ur new posts...

    മറുപടിഇല്ലാതാക്കൂ
  17. വളരെ ഉപകാരപ്രദം.ഒരു കലയും അരങ്ങിലും കലാകാരന്മാരിലും, ആസ്വാദകന്മാരിലും മാത്രമായി ഒതുങ്ങരുത്.ചരിത്രം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

    മറുപടിഇല്ലാതാക്കൂ